

ഓമശ്ശേരി: പുത്തൂർ നാഗാളികാവിൽ പ്രവർത്തിക്കുന്ന ഫുഡ് മാർക്കറ്റിങ് സ്ഥാപനത്തിലെ ജോലിക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി. ഓമശ്ശേരി പുത്തൂർ പുറായിൽ വീട്ടിൽ ഷബീർ അലിയെ (34) ആണ് ആറംഗ സംഘം തട്ടിക്കൊണ്ടുപോയി മർദിച്ചത്.സ്വകാര്യ സ്ഥാപനത്തിൽ മാർക്കറ്റിങ് മാനേജറായി ജോലി ചെയ്യുന്ന ഷബീർ അലിയെ ഓഫിസിൽനിന്ന് സ്ഥാപന ഉടമ ഒരുയോഗത്തിനെന്ന് പറഞ്ഞ് വാഹനത്തിൽ പുറത്തേക്ക് കൊണ്ടുപോവുകയും ക്വട്ടേഷൻ സംഘത്തെ ഉപയോഗപ്പെടുത്തി വാഹനത്തിൽവെച്ചും കോടഞ്ചേരി, വയനാട്ടിലെ റിസോർട്ട് എന്നിവിടങ്ങളിലെത്തിച്ചും മർദിച്ചെന്നാണ് പരാതി.
പിറ്റേദിവസം താമരശ്ശേരിയിൽ ഇറക്കിവിട്ടെന്നും യുവാവ് പരാതിയിൽ പറയുന്നു. പരിക്കേറ്റ ഷബീർ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സതേടി. അന്വേഷണം ആരംഭിച്ചതായി കൊടുവള്ളി പൊലീസ് അറിയിച്ചു.