പശുക്കൾക്കുനേരെ രാസവസ്തു തളിച്ചതായി പരാതി

പശുക്കൾക്കുനേരെ രാസവസ്തു തളിച്ചതായി പരാതി

ചേളന്നൂർ: ചേളന്നൂരിലെ സ്വകാര്യ ഫാമിലെ പശുക്കൾക്കുനേരെ രാസ ലായനി തളിച്ചതായി പരാതി. ഏഴു പശുക്കൾക്ക് പൊള്ളലേറ്റു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ആളുകളുടെ പേരിൽ ഫാം ഉടമ കാക്കൂർ പൊലീസിൽ പരാതി നൽകി. ദിവസങ്ങൾക്ക് മുമ്പ് അർധരാത്രിയിലാണ് ഫാമിലെത്തിയ സംഘം പശുക്കൾക്കുനേരെ അക്രമം നടത്തിയത്.

ഫാമിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. ഫാം ഉടമ ഡാനിഷ് മജീദിന്റെ പരാതിയിലാണ് കാക്കൂർ പൊലീസ് കേസെടുത്തത്.

വിഷാംശം പശുക്കൾക്കു നേരെ തളിക്കുന്ന ദൃശ്യം സി.സി ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. പശുക്കളുടെ അസ്വസ്ഥത കണ്ടതിനെത്തുടർന്ന് ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവം വെളിപ്പെട്ടത്.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!