അരക്കിലോ കഞ്ചാവുമായി മധ്യവയസ്കൻ അറസ്റ്റിൽ

അരക്കിലോ കഞ്ചാവുമായി മധ്യവയസ്കൻ അറസ്റ്റിൽ

വടകര: അരക്കിലോ കഞ്ചാവുമായി മധ്യവയസ്കൻ അറസ്റ്റിൽ. തലശ്ശേരി മേക്കുന്ന് സ്വദേശി ആത്തോട് വർഗീസിനെയാണ് (51) ചോമ്പാല എസ്.ഐ വി.കെ. മനീഷ് അറസ്റ്റ് ചെയ്തത്. പൊലീസിന്റെ വാഹനപരിശോധനക്കിടെ അഴിയൂർ കോറോത്ത് റോഡിൽ വെച്ചാണ് പ്രതി പിടിയിലായത്. സംഘത്തിൽ എസ്.ഐ രാജേഷ്, എ.എസ്.ഐ എം.വി. മനോജ്, എസ്.സി.പി.ഒമാരായ സീബൻ, സാദിഖ്, സി.പി.ഒ ജിജിൻകൃഷ്ണ എന്നിവരും ഉണ്ടായിരുന്നു.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!