Calicutnews : വലിയങ്ങാടിയിലെ കൂലിത്തർക്കത്തിന് അന്തിമ തീരുമാനമാകാതെ ചർച്ചപിരിഞ്ഞു. വെള്ളിയാഴ്ച മണിക്കൂറുകൾ നീണ്ടചർച്ച നടത്തിയെങ്കിലും പൂർണമായി ഒത്തുതീർപ്പായില്ല. കൂലി കൂട്ടണമെന്നാണ് കമ്മാലി പാക്കേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ആവശ്യം. ചില അളവുതൂക്കങ്ങളുടെ കാര്യത്തിൽ ധാരണയിലെത്തിയിട്ടുണ്ട്. എന്നാൽ എല്ലാത്തിന്റെയും കാര്യത്തിൽ തീരുമാനമാകാതായതോടെയാണ് ചർച്ച പിരിഞ്ഞത്.
അടുത്തദിവസം തൊഴിലാളി യൂണിയൻ ജനറൽബോഡി ചേർന്ന് തീരുമാനമെടുക്കും. സമരത്തിലേക്ക് കടക്കുന്നതിനെ ക്കുറിച്ച് തൊഴിലാളികൾ ആലോചിക്കുന്നുണ്ട്. ജനറൽ ബോഡിക്ക് ശേഷമായിരിക്കും അന്തിമതീരുമാനം. വരും ദിവസങ്ങളിൽ തുടർചർച്ച നടത്താനും സാധ്യതയുണ്ട്.