ബാലുശ്ശേരി: ബാലുശ്ശേരി കൈരളി റോഡിൽ തെരുവുനായ് ശല്യം രൂക്ഷം. ടൗണിലെ തെരുവുനായ്ക്കളെല്ലാം സന്ധ്യയായാൽ കൈരളി റോഡിൽ ക്യാമ്പ് ചെയ്യുന്നത് കാൽ നടയാത്രക്കാർക്ക് ഭീഷണിയാകുകയാണ്. കൂട്ടത്തോടെ റോഡിൽ കിടക്കുന്ന നായ്ക്കൾ കാരണം നാട്ടുകാർക്ക് വഴി നടക്കാൻ പറ്റാത്ത അവസ്ഥയാണ്.
കൈരളി റോഡിലെ പണി പൂർത്തിയാകാത്ത കെട്ടിടത്തിലാണ് നായ്ക്കൾ കുട്ടികളടക്കം തമ്പടിച്ചിരിക്കുന്നത്. കൈരളി റോഡിലെ മത്സ്യക്കച്ചവടക്കാരുടെയും ചിക്കൻ സ്റ്റാളിലെ മാംസ അവശിഷ്ടങ്ങളും ഒഴിവാക്കുന്ന മത്സ്യങ്ങളും ലഭിക്കുമെന്നതിനാൽ നായ്ക്കൾ കൂട്ടത്തോടെ കൈരളി റോഡ് കേന്ദ്രീകരിച്ചാണ് കഴിഞ്ഞുകൂടുന്നത്. തെരുവുനായ് ശല്യം ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.