വളയത്ത് പിഞ്ചുകുഞ്ഞ് വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

വളയത്ത് പിഞ്ചുകുഞ്ഞ് വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

നാദാപുരം: വളയം ചെറുമോത്ത് മൂന്ന് വയസ്സുകാരൻ വെള്ളക്കെട്ടിൽ വീണുമരിച്ചു. ആവലത്ത് സജീറിന്റെ മകൻ മുഹമ്മദ് സഹൽ ആണ് മുങ്ങി മരിച്ചത്.

വീട്ടിൽ കളിച്ച് കൊണ്ടിരിക്കുന്ന കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് സമീപത്തെ തോട്ടിൽ നിന്നും കുട്ടിയെ കിട്ടിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!