വയനാട് ചുരത്തിൽ ലക്കിടി കവാടത്തിനടുത്ത് മണ്ണും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞു വീണു. ഇതുമൂലം ദേശീയപാതയിൽ ഏറെ നേരം വാഹന ഗതാഗതം തടസപ്പെട്ടു. കൽപ്പറ്റയിൽ നിന്നും അഗ്നിശമന സേനയും ഹൈവെ പോലീസും അടിവാരം പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് തടസം ഒഴിവാക്കി. ലക്കിടി, വൈത്തിരി ഭാഗങ്ങളിൽ ഇന്ന് മണിക്കൂറുകൾ നീണ്ട കനത്ത മഴ പെയ്തിരുന്നു.വീണ്ടും ചുരത്തിൽ മണ്ണിടിഞ്ഞതായി സ്ഥിധികരിക്കാത്ത റിപ്പോർട്ടുകൾ വരുന്നുണ്ട്. മണ്ണിടിച്ചിലുണ്ടായ സമയത്ത് പ്രേദശത്ത് വാഹനങ്ങള്‍ കടന്നുപോകാത്തതിനാല്‍ വലിയ അപകടം ഒഴിവായി. ആളപകടമോ വാഹനഹങ്ങള്‍ക്ക് കേടുപാടുകളോ സംഭവിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.