സ്ത്രീവിരുദ്ധ പരാമർശം: ഖേദം പ്രകടിപ്പിച്ച് ആർ.എം.പി നേതാവ് ഹരിഹര​ൻ

സ്ത്രീവിരുദ്ധ പരാമർശം: ഖേദം പ്രകടിപ്പിച്ച് ആർ.എം.പി നേതാവ് ഹരിഹര​ൻ

വടകര: അശ്ലീല വിഡിയോ വിവാദത്തെ കുറിച്ച് പ്രസംഗിക്കുന്നതിനിടെ സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയ ആർ.എം.പി നേതാവ് കെ.എസ്. ഹരിഹരൻ ഫേസ്ബുക്കിൽ ഖേദപ്രകടനം നടത്തി. ‘സി.പി.എം വർഗീയതക്കെതിരെ നാടൊരുമിക്കണം’ എന്ന വിഷയത്തിൽ യു.ഡി.എഫ് -ആർ.എം.പി.ഐ ജനകീയ കാമ്പയിനിന്റെ ഭാഗമായി വടകരയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഹരിഹരൻ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. കെ.കെ. ശൈലജ ടീച്ചറുടെയും സിനിമാതാരം മഞ്ജു വാര്യരുടെയും പേര് പരാമർശിച്ചായിരുന്നു പ്രസംഗം. ഇത്‍ വിവാദമായതോടെ രാത്രി തന്നെ ഖേദം പ്രകടിപ്പിച്ചു.

‘ഇന്ന് വടകരയിൽ നടത്തിയ ഒരു പ്രസംഗത്തിൽ അനുചിതമായ ഒരു പരാമർശം കടന്നുവന്നതായി സുഹൃത്തുക്കളും മാധ്യമപ്രവർത്തകരും എന്റെ ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി. തെറ്റായ ആ പരാമർശം നടത്തിയതിൽ നിർവ്യാജം ഖേദിക്കുന്നു’ എന്നാണ് ഇതേക്കുറിച്ച് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.

വേദിയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംസാരിച്ചതിന് പിന്നാലെയാണ് ഹരിഹരൻ വിവാദ പരാമർശം നടത്തിയത്. യു.ഡി.എഫ് -ആർ.എം.പി.ഐ നേതാക്കൾ ഉൾപ്പെടെ വേദിയിലുണ്ടായിരുന്നു. പരാമർശത്തിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റും കടുത്ത വിമർശനം ഉയർന്നു.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!