തേഞ്ഞിപ്പലം: മൂല്യനിര്‍ണയത്തിന് നിര്‍ബന്ധമായി ഹാജരാകണമെന്ന് കാലിക്കറ്റ് സര്‍വകലാശാല കര്‍ശന നിര്‍ദേശം നല്കിയ അധ്യാപകരില്‍ മിക്കവരും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവര്‍. ഈ മാസം 16 മുതലാണ് മൂല്യനിര്‍ണയ ക്യാമ്പ് തുടങ്ങുന്നത്.
എന്നാല്‍, മൂല്യനിര്ണയത്തിനെത്തേണ്ട ഗവ., എയ്ഡഡ് കോളജുകളിലെ സ്ഥിരം അധ്യാപകരില്‍ ഭൂരിഭാഗം പേർക്കും പ്രിസൈഡിങ് ഓഫിസര്‍മാരുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. ഇവര്‍ക്ക് ഈ മാസം 15ന് പരിശീലന ക്ലാസ് തുടങ്ങും. ഇതോടെ ധര്മസങ്കടത്തിലായിരിക്കുകയാണിവര്. മൂല്യനിര്‍ണയത്തിന് ഹാജരായില്ലെങ്കില്‍ കര്‍ശന നടപടിക്ക് ശിപാര്‍ശ ചെയ്യുമെന്ന തരത്തിലാണ് സര്‍വകലാശാല ഉത്തരവ്.
അതേസമയം, തെരഞ്ഞെടുപ്പ് ജോലിക്ക് എത്തിയില്ലെങ്കില്‍ കമീഷന് നിര്‍ദേശപ്രകാരം പൊലീസ് നടപടിക്കും സാധ്യതയുണ്ട്. സര്‍വകലാശാല പരീക്ഷാഭവന് പ്രധാന മൂല്യനിര്ണയകേന്ദ്രങ്ങളായി തീരുമാനിച്ച മലപ്പുറം ഗവ. കോളജ്, പാലക്കാട് ഗവ. വിക്ടോറിയ കോളജ് തുടങ്ങിയിടങ്ങളെല്ലാം തെരഞ്ഞെടുപ്പ് കമീഷന് ഏറ്റെടുത്തിട്ടുണ്ട്.