സാദിഖലി തങ്ങളുടെ പേരിൽ ഷാഫി പറമ്പിലിനെതിരെ വ്യാജ പ്രചാരണം; പൊലീസ് കേസെടുത്തു

സാദിഖലി തങ്ങളുടെ പേരിൽ ഷാഫി പറമ്പിലിനെതിരെ വ്യാജ പ്രചാരണം; പൊലീസ് കേസെടുത്തു

കൊയിലാണ്ടി: വടകരയിലെ യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പേരിൽ വ്യാജ പ്രചാരണം നടത്തിയതിൽ കേസ്. യു.ഡി.എഫ് കൊയിലാണ്ടി മണ്ഡലം ചെയർമാൻ അബ്ദുറഹ്മാൻ നൽകിയ പരാതിയിൽ കൊയിലാണ്ടി പൊലീസ് ആണ് കേസെടുത്തത്.

മതസ്പർധ വളർത്തുക, കലാപാഹ്വാനം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജക്കെതിരായ സൈബറാക്രമണത്തിൽ ഷാഫി പറമ്പിലിനെ സാദിഖലി തങ്ങൾ തള്ളിപ്പറയുന്ന രീതിയിലാണ് പോസ്റ്റർ തയാറാക്കിയത്. ഇത് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!