കോഴിക്കോട്‌ താമരശ്ശേരിയിൽ വൻ തീപിടിത്തം; കെട്ടിട സമുച്ചയം കത്തിനശിച്ചു

കോഴിക്കോട്‌ താമരശ്ശേരിയിൽ വൻ തീപിടിത്തം; കെട്ടിട സമുച്ചയം കത്തിനശിച്ചു

താമരശേരി: കോഴിക്കോട്‌ താമരശ്ശേരി പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് വൻ തീപിടിത്തം. സരോജ് ബേക്കറി, കാബ്രോ ബേക്കറി എന്നിവ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.

ഞായറാഴ്ച പുലര്‍ച്ചെ 12.30ഓടെയാണ് സംഭവം. ഓടിട്ട പഴയ രണ്ടുനില കെട്ടിടത്തിന്‍റെ താഴത്തെ നിലയിലായിരുന്നു ബേക്കറികൾ പ്രവർത്തിച്ചിരുന്നത്. തീപിടിത്തത്തിൽ കെട്ടിട സമുച്ചയം കത്തിനശിച്ചു.

മുക്കത്ത് നിന്നുള്ള രണ്ട് അഗ്നിരക്ഷാസേന യൂണിറ്റ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!