തുറയൂർ ബി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെകുട്ടികളുടെ ഹ്രസ്വചിത്രം പ്രകാശനം ചെയ്തു

തുറയൂർ ബി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെകുട്ടികളുടെ ഹ്രസ്വചിത്രം പ്രകാശനം ചെയ്തു

തുറയൂർ : ബി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ 10 ക്ലാസ് ഡി ഡിവിഷനിലെ വിദ്യാർത്ഥികൾ നിർമ്മിച്ച ഹ്രസ്വചിത്രം ‘ഹോപ്പ്’ സിനിമാ സംഗീത സംവിധായകൻ അനുരാഗ് റാം പ്രകാശനം ചെയ്തു. കഥ, തിരക്കഥ, സംവിധാനം, ഛായാഗ്രഹണം, കലാസംവിധാനം, അഭിനയം തുടങ്ങി എല്ലാ മേഖലകളും കൈകാര്യം ചെയ്തത് കുട്ടികൾ തന്നയാണ്. കലാ വിദ്യാഭ്യാസത്തിൻ്റെ ഭാഗമായുള്ള സിനിമാ പഠനവുമായി ബന്ധപ്പെട്ടാണ് കുട്ടികൾ സിനിമ നിർമ്മിച്ചത്.

ചടങ്ങിൽ പ്രധാനാധ്യാപിക പി.​ സുചിത്ര, സ്റ്റാഫ് സെക്രട്ടറി സി.എ. നൗഷാദ്, കലാധ്യാപകൻ ആർ. ശരത്, ക്ലാസ് ടീച്ചർ ആർ.പി.  ഷോബിദ്  എന്നിവരും സ്കൂളിലെ മറ്റ് അധ്യാപകരും സംബന്ധിച്ചു.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!