പി.വി. അൻവറിന്‍റെ പാർക്കിന് ലൈസൻസ് പുതുക്കി നൽകി

പി.വി. അൻവറിന്‍റെ പാർക്കിന് ലൈസൻസ് പുതുക്കി നൽകി

കോഴിക്കോട്: പി.വി. അൻവർ എം.എൽ.എയുടെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പാർക്കിന് ലൈസൻസ് പുതുക്കി നൽകി കൂടരഞ്ഞി പഞ്ചായത്ത്. ഏഴ് ലക്ഷം രൂപ ലൈസൻസ് ഫീസ് ഈടാക്കിയാണ് പുതുക്കി നൽകിയത്. പാർക്കിന്‍റെ റവന്യു റിക്കവറി കുടിശിക ഇനത്തിൽ രണ്ടര ലക്ഷം രൂപ വില്ലേജിലും അടച്ചിട്ടുണ്ട്.

ഉദ്യാനമെന്ന നിലയിലാണ് പാർക്കിന് അനുമതി മാത്രമാണ് നൽകിയിട്ടുള്ളതെന്നും റൈഡുകൾക്ക് അനുമതി നൽകിയിട്ടില്ലെന്നും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കുന്നു. പഞ്ചായത്ത് ലൈസൻസ് ഇല്ലാതെയാണ് പാർക്ക് പ്രവർത്തിക്കുന്നതെന്ന വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിലുള്ള ഹരജി ഇന്ന് ഹൈകോടതി പരിഗണിക്കാനിരിക്കെയാണ് ലൈസൻസ് പുതുക്കി നൽകിയത്.

കേരള നദീ സംരക്ഷണ സമിതി മുൻ ജനറൽ സെക്രട്ടറി പി.വി. രാജനാണ് ഹൈകോടതിയെ സമീപിച്ചത്.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!