സിവിൽ സ്റ്റേഷനു സമീപം നിയന്ത്രണം വിട്ട ബസ് അടക്കം 5 വാഹനങ്ങൾ അപകടത്തിൽപെട്ടു

സിവിൽ സ്റ്റേഷനു സമീപം നിയന്ത്രണം വിട്ട ബസ് അടക്കം 5 വാഹനങ്ങൾ അപകടത്തിൽപെട്ടു

കോഴിക്കോട് ∙ സിവിൽ സ്റ്റേഷനു സമീപം നിയന്ത്രണം വിട്ട ബസ് അടക്കം 5 വാഹനങ്ങൾ അപകടത്തിൽപെട്ടു. 3 പേർക്കു പരുക്കേറ്റു. ഇന്നലെ രാവിലെ ഒൻപതരയോടെ സിവിൽ സ്റ്റേഷൻ താഴെ ഗേറ്റിനു സമീപം ഗവ.യുപി സ്കൂളിനു മുൻവശം ഉണ്ടായ അപകടത്തിൽ പറമ്പത്ത്താഴം കാട്ടിൽ അർജുൻ (29), സഹോദരി അഞ്ജലി (26), എരഞ്ഞിപ്പാലം സിഎസ് കോട്ടേജിൽ ജിഷിൽ കുമാർ (52) എന്നിവർക്കാണു പരുക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിമാടുകുന്ന് നിന്നു ചാലിയത്തേക്കു പോകുകയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലും സ്കൂട്ടറിലും ബൈക്കിലും ജീപ്പിലും ഇടിച്ചാണ് അപകടം. താഴെ സിവിൽസ്റ്റേഷൻ സ്റ്റോപ്പിൽ നിർത്തിയ കെഎസ്ആർടിസി ബസിനെ മറികടക്കാൻ ശ്രമിച്ച സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ആദ്യം സ്കൂട്ടറിൽ തട്ടി. മുന്നോട്ടു നീങ്ങി പിന്നീട് ഓട്ടോറിക്ഷയിലും ബൈക്കിലും തട്ടി പിന്നീട് റോഡരികത്തു നിർത്തിയിട്ട ജീപ്പിലും ഇടിച്ചു. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നറിയുന്നു. ജിഷിൽകുമാറിനു ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഇദ്ദേഹം രാവിലെ ജോലിക്കു പോകുമ്പോഴാണ് അപകടത്തിൽപെട്ടത്

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!