ഒഞ്ചിയം തയ്യിൽ ലയം റസിഡൻസ് അസോസിയേഷൻ വാർഷികാഘോഷം

ഒഞ്ചിയം തയ്യിൽ ലയം റസിഡൻസ് അസോസിയേഷൻ വാർഷികാഘോഷം

ഒഞ്ചിയം: ലയം റസിഡൻസ് അസോസിയേഷൻ തയ്യിൽ ഒഞ്ചിയം ലയം ഫെസ്റ്റ് ’23 എന്ന പേരിൽ വാർഷികാഘോഷം വിവിധ പരിപാടികളോടെ നടത്തി. രാവിലെ ഒൻപത് മുതൽ എൽ.കെ.ജി മുതൽ ഹയർ സെക്കൻഡറി വരെ പഠിക്കുന്ന കുട്ടികൾക്ക് കായിക മത്സരങ്ങൾ നടത്തി. വൈകുന്നേരം സാസ്കാരിക സമ്മേളനം നടത്തി. സമ്മേളനത്തിൽ ലയം റസിഡൻസ് അസോസിയേഷൻ സെക്രട്ടറി രാജൻ വെള്ളാറ സ്വാഗതം പറഞ്ഞു.

വാർഡ് മെമ്പർ ഒ.കെ.ചന്ദ്രി അധ്യക്ഷതവഹിച്ചു. യോഗം ഡോ. ശശികുമാർ പുറമേരി ഉത്ഘാടനം ചെയ്തു. വടകര ബ്ലോക്ക് മെമ്പർ ശ്രീമതി ശശികലാ ദിനേശൻ വിജയി കൾക്ക് സമ്മാന വിതരണം നടത്തി. വാർഡ് മെമ്പർ ശ്രീമതി. ഷജിന കൊടക്കാട്ട് ആശംസകൾ അർപ്പിച്ചു. ലയം റസിഡൻസ് ട്രഷറർ സി.കെ. ചാത്തു നന്ദി പറഞ്ഞു. സാംസ്കാരിക സമ്മേളനാനന്തരം റസിഡൻസ് അംഗങ്ങളുടെ വിവിധ കലാപരികൾ നടന്നു.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!