യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​യി വ​ട​ക​ര പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ മ​ദ്യ​പ​രു​ടെ വി​ള​യാ​ട്ടം

യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​യി വ​ട​ക​ര പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ മ​ദ്യ​പ​രു​ടെ വി​ള​യാ​ട്ടം

വ​ട​ക​ര: യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​യി വ​ട​ക​ര പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ മ​ദ്യ​പ​രു​ടെ വി​ള​യാ​ട്ടം. ബ​സ് ട്രാ​ക്കു​ക​ളി​ൽ​വ​രെ മ​ദ്യ​പി​ച്ച് ല​ക്കു​കെ​ട്ട​വ​ർ കൈ​യ​ട​ക്കു​ന്ന​തി​നാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് ബ​സു​ക​ളി​ൽ ക​യ​റാ​ൻ പ​റ്റാ​ത്ത സ്ഥി​തി​യാ​ണ്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ പൊ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ന് മു​ന്നി​ലാ​യി ബ​സ് ട്രാ​ക്കി​ൽ ര​ണ്ടു മ​ദ്യ​പ​രാ​ണ് ഉ​റ​ങ്ങി​ക്കി​ട​ന്ന​ത്. ഇ​തോ​ടെ കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ റൂ​ട്ടു​ക​ളി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തു​ന്ന ബ​സു​ക​ൾ ട്രാ​ക്കി​ൽ​നി​ന്ന് മാ​റി​യാ​ണ് യാ​ത്ര​ക്കാ​രെ ക​യ​റ്റി​യ​ത്. സ​ന്ധ്യ മ​യ​ങ്ങു​ന്ന​തോ​ടെ പു​തി​യ സ്റ്റാ​ൻ​ഡ് ല​ഹ​രി മാ​ഫി​യ​യു​ടെ പി​ടി​യി​ല​മ​രു​ക​യാ​ണ്.

മ​ദ്യ​പ​രു​ടെ സം​ഘ​ങ്ങ​ൾ സ്റ്റാ​ൻ​ഡ് കൈ​യ​ട​ക്കു​ന്ന​തോ​ടെ യാ​ത്ര​ക്കാ​രു​മാ​യി വാ​ക്കേ​റ്റ​വും പ​തി​വാ​യി​ട്ടു​ണ്ട്. ഇ​വി​ടെ ആ​വ​ശ്യ​ത്തി​ന് പൊ​ലീ​സ് സം​വി​ധാ​ന​മി​ല്ലാ​ത്ത​ത് ല​ഹ​രി സം​ഘ​ങ്ങ​ൾ​ക്ക് തു​ണ​യാ​വു​ക​യാ​ണ്.

Vadakara news

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!