കുറ്റിക്കാട്ടൂർ: ഓടിക്കൊണ്ടിരുന്ന ബസിന് മുകളിലേക്ക് മരക്കൊമ്പ് പൊട്ടിവീണ് യാത്രക്കാരിക്ക് പരിക്ക്. മാവൂർ-കോഴിക്കോട് റോഡിൽ കുറ്റിക്കാട്ടൂരിനടുത്ത ആനക്കുഴിക്കരയിൽ ബുധനാഴ്ച രാവിലെയാണ് അപകടം. പെരുവഴിക്കടവ് സ്വദേശി ആര്യക്കാണ് പരിക്കേറ്റത്. കോഴിക്കോടുനിന്ന് കുറ്റിക്കടവിലേക്ക് പോകുന്ന ഐസ മോൾ ബസിന് മുകളിലേക്കാണ് റോഡരികിലെ മരത്തിന്റെ കൊമ്പ് പൊട്ടിവീണത്. മുൻവശത്തെ ചില്ല് തകർന്നാണ് യാത്രക്കാരിക്ക് പരിക്കേറ്റത്. ബസിന് മുൻവശത്തെ സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു ഇവർ. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.
ഓടുന്ന ബസിന് മുകളിലേക്ക് മരച്ചില്ല വീണ് യാത്രക്കാരിക്ക് പരിക്ക്
