പട്ടാളപ്പള്ളിയിൽ നിസ്‌കരിക്കാനെത്തിയ യുവാവിന്റെ ചുണ്ടുകൾ കടിച്ചു പൊട്ടിച്ചു, ക്രൂരമായി മർദ്ദിച്ചു; പരാതി 

പട്ടാളപ്പള്ളിയിൽ നിസ്‌കരിക്കാനെത്തിയ യുവാവിന്റെ ചുണ്ടുകൾ കടിച്ചു പൊട്ടിച്ചു, ക്രൂരമായി മർദ്ദിച്ചു; പരാതി 

കോഴിക്കോട്:  പട്ടാളപ്പള്ളിയിൽ ഒറ്റയ്ക്ക് നിസ്‌കരിച്ച യുവാവിനെ ക്രൂരമായി മർദ്ദിച്ചതായി പരാതി. ചെന്നൈ സ്വദേശിയായ ഷമൂൺ ആണ് പരാതിയുമായി രംഗത്തെത്തിയത്. മസ്ജിദിന്റെ സംരക്ഷണ ചുമതല വഹിക്കുന്നയാൾ മർദ്ദിച്ചെന്നും ചുണ്ടുകൾ കടിച്ചുപൊട്ടിച്ചെന്നുമാണ് പരാതി.

കോഴിക്കോടുള്ള ബന്ധുവിനെ സന്ദർശിച്ച് ചെന്നൈയിലേക്ക് മടങ്ങുമ്പോഴാണ് മസ്ജിദിലെത്തി നമസ്‌കരിച്ചത്. യാത്രക്കാരനാണെന്ന് പറഞ്ഞെങ്കിലും നീ പ്രശ്നമുണ്ടാക്കാൻ വന്നയാളാണെന്ന് പറഞ്ഞു മർദ്ദിക്കുകയായിരുന്നു.പുറത്തേക്ക് ഇറങ്ങി ഓടിയെങ്കിലും പിന്തുടർന്ന് മർദ്ദിക്കുകയായിരുന്നു. പോലീസ് കൺട്രോൾ റൂമിലെത്തിയ ഇയാളെ പോലീസാണ് ആശുപത്രിയിലെത്തിച്ചത്. ചുണ്ടിന് എട്ട് തുന്നുകളിട്ടിട്ടുണ്ട്.

പള്ളിയിൽ എത്തുന്ന വിശ്വാസികളോട് മോശമായി മോശമായി പെരുമാറിയിട്ടുണ്ടെങ്കിൽ അംഗീകരിക്കാനാവില്ലെന്നും പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും പള്ളി ഭാരവാഹികൾ അറിയിച്ചു. കേസ് ഒതുക്കി തീർക്കാൻ പ്രതിയുടെ  മകൻ ശ്രമിക്കുന്നതായും ആരോപണമുണ്ട്.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!