മൈജി ഫ്യൂച്ചര്‍ ബാലുശ്ശേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

മൈജി ഫ്യൂച്ചര്‍ ബാലുശ്ശേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് & ഹോം അപ്ലയന്‍സസ് റീട്ടെയില്‍ ശൃംഖലയായ മൈജിയുടെ ഏറ്റവും പുതിയ ഫ്യൂച്ചര്‍ സ്റ്റോര്‍ ബാലുശ്ശേരിയില്‍ പ്രവര്‍ത്തനം തുടങ്ങി. ഗൃഹോപകരണങ്ങളും ഡിജിറ്റല്‍ ഗാഡ്ജറ്റുകളും കിച്ചണ്‍ അപ്ലയന്‍സസും ഒരു കുടക്കീഴില്‍ ഒരുമിപ്പിച്ച ഈ ഫ്യൂച്ചര്‍ സ്റ്റോറിന്റെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10 മണിക്ക് പ്രശസ്ത സിനിമ താരം ഹണി റോസും മൈജി ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ എ.കെ ഷാജിയും ചേര്‍ന്ന് നിര്‍വഹിച്ചു. മറ്റ് പ്രമുഖരും മൈജി സ്റ്റാഫുകളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ബാലുശ്ശേരിയിലെ നിലവിലുള്ള മൈജി സ്റ്റോറിനോടൊപ്പം മൈജി ഫ്യുച്ചര്‍ കൂടി വന്നതോടെ വേറൊരു റേഞ്ച് ഷോപ്പിംഗ് എക്‌സ്പീരിയന്‍സാണ് ബാലുശ്ശേരിക്ക് സ്വന്തമായത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിരവധി ഓഫറുകളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ദിനത്തില്‍ ഷോറൂം സന്ദര്‍ശിച്ചവരില്‍ നിന്നും ഓരോ മണിക്കൂറിലും തെരഞ്ഞെടുത്ത മൂന്ന് ഭാഗ്യശാലികള്‍ക്ക് വാഷിംഗ് മെഷീന്‍, ടി.വി, ഹോം തിയേറ്റര്‍, മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് വാച്ച്, മിക്സര്‍ ഗ്രൈന്‍ഡര്‍ തുടങ്ങിയ നിരവധി സമ്മാനങ്ങളാണ് നേടാനായത്.

വാഷിംഗ് മെഷിന്‍, റഫ്രിജറേറ്റര്‍, എസി, കിച്ചണ്‍ അപ്ലയന്‍സസ്, ടി.വി, മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, മ്യൂസിക് സിസ്റ്റം, സ്മാര്‍ട്ട് വാച്ച്, ഡിജിറ്റല്‍ ആക്‌സസറീസ് എന്നിവയുടെയെല്ലാം ഗുണമേന്മയേറിയ വിപുലമായ കളക്ഷന്‍ ഫ്യൂച്ചര്‍ സ്റ്റോറിലുണ്ട്. ഒപ്പം ഏറ്റവും വലിയ വിലക്കുറവും ഏറ്റവും മികച്ച വില്‍പനാനന്തര സേവനവും മൈജി ഉറപ്പും നല്‍കുന്നു. അനായാസം ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ മൈജി സൂപ്പര്‍ ഇ.എം.ഐ, മൈജി എക്‌സ്‌ചേഞ്ച് ഓഫര്‍, മൈജി എക്സ്റ്റന്‍ഡഡ് വാറന്റി, പ്രൊട്ടക്ഷന്‍ പ്ലാനുകള്‍, മൈജി ലോയല്‍റ്റി പ്രോഗ്രാം, റിപ്പയര്‍ & സര്‍വ്വീസിനായി സദാ പ്രവര്‍ത്തനസജ്ജമായിരിക്കുന്ന മൈജി കെയര്‍ തുടങ്ങിയ നിരവധി സേവനങ്ങളും മൈജി ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിക്കൂ: 92490 01001

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!