കോട്ടൂർ ബസ്‌സ്റ്റോപ്പിനടുത്ത് കാർ വൈദ്യുതത്തൂണിലിടിച്ചു

കോട്ടൂർ ബസ്‌സ്റ്റോപ്പിനടുത്ത് കാർ വൈദ്യുതത്തൂണിലിടിച്ചു

നടുവണ്ണൂർ : കോട്ടൂർ ബസ്‌സ്റ്റോപ്പിനടുത്ത് കാർ വൈദ്യുതത്തൂണിലിടിച്ചു. നാാദാപുരം സ്വദേശികളായ രണ്ടുപേർക്ക് നിസ്സാരപരിക്കേറ്റു.

മുഹമ്മദ് അജ്‌ലബ് (20), സാദിഖ് (21) എന്നിവർക്കാണ് പരിക്കേറ്റത്. ത്രീഫേസ് വൈദ്യുതത്തൂൺ ഒടിഞ്ഞുതകരാറിലായി. വ്യാഴാഴ്ചരാവിലെ ഒമ്പതിനാണ് അപകടമുണ്ടായത്. കൂട്ടാലിട ഭാഗത്തുനിന്നാണ് കാർ വന്നത്. നടുവണ്ണൂർ-കൂട്ടാലിട റോഡിലാണ് അപകടം. കാറിന്റെ മുൻചക്രം ഓവുചാലിൽ ചാടി. ഒടിഞ്ഞ വൈദ്യുതത്തൂൺ കെ.എസ്.ഇ.ബി. അധികൃതർ മാറ്റി.

കോട്ടൂർ യു.പി. സ്കൂളിനുസമീപം മുതൽ കനാൽറോഡ് ജങ്ഷൻവരെ അപകടമേഖലയാണ്. ഇവിടെ വീതിയില്ലാത്ത റോഡിൽ ഓവുചാലും പണിതിട്ടുണ്ട്. ഓവുചാലിന് പലയിടത്തും സ്ലാബില്ല. വാഹനങ്ങൾ ഓവുചാലിൽ ചാടി അപകടമുണ്ടാകാറുണ്ട്. പൊതുമരാമത്ത് വകുപ്പ് റോഡ് നവീകരിച്ചപ്പോൾ ചില വൈദ്യുതത്തൂണുകൾ റോഡിൽത്തന്നെയാണുള്ളത്.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!