കോഴിക്കോട് നഗരത്തെ ഒരുമണിക്കൂറോളം മുള്‍മുനയില്‍നിര്‍ത്തി യുവാവിന്റെ പരാക്രമം; ഒട്ടേറെപ്പേര്‍ക്ക് പരിക്ക്

കോഴിക്കോട് നഗരത്തെ ഒരുമണിക്കൂറോളം മുള്‍മുനയില്‍നിര്‍ത്തി യുവാവിന്റെ പരാക്രമം; ഒട്ടേറെപ്പേര്‍ക്ക് പരിക്ക്

കോഴിക്കോട്: നഗരത്തെ ഒരുമണിക്കൂറോളം മുള്‍മുനയില്‍നിര്‍ത്തി യുവാവിന്റെ പരാക്രമം. വിവിധകടകള്‍ അടിച്ചുപൊളിക്കുകയും സ്ഥാപനങ്ങളിലെ സാധനസാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്തു. തടയാന്‍ ശ്രമിച്ചയാളുകളെ ക്രൂരമായി മര്‍ദിച്ചു. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു.

MR Hypermarket

തിങ്കളാഴ്ച രാത്രി 10.45-നാണ് നഗരത്തെ വിറപ്പിച്ച സംഭവങ്ങളുടെ തുടക്കം. സ്റ്റേഡിയത്തിന് സമീപമുള്ള സ്‌പോര്‍ട്‌സ് കടയില്‍ കയറിയ യുവാവ് അവിടെയുള്ള ഉപകരണങ്ങളടക്കം നശിപ്പിക്കുകയും കട തല്ലിപ്പൊളിക്കുകയും ചെയ്തു.

സ്ഥലത്തെത്തിയ പോലീസ് അക്രമിയെ തടയാന്‍ ഒരുശ്രമവും നടത്തിയില്ലെന്ന് ആക്ഷേപമുണ്ട്. പിന്നീട് അവിടെനിന്ന് നടന്നുപോയ അക്രമി സ്റ്റേഡിയം ജംങ്ഷനിലെ മില്‍മബൂത്തും അടിച്ചുതകര്‍ത്തു. തുടര്‍ന്ന് നഗരത്തിലെ യാഷ് ആഡംബരഹോട്ടലില്‍ അതിക്രമിച്ചുകടന്ന് കംപ്യൂട്ടറുകളടക്കമുള്ള സാധനങ്ങള്‍ നശിപ്പിക്കുകയും തടയാന്‍വന്ന ജീവനക്കാരെയും നാട്ടുകാരെയും ആക്രമിക്കുകയും ചെയ്തു. ഹോട്ടലില്‍ അക്രമം നടത്തുന്ന സമയത്ത് ആളുകള്‍ചേര്‍ന്ന് യുവാവിനെ കെട്ടിയിട്ടു. പിന്നീട് ഇയാളെ പോലീസ് ബീച്ച് ആശുപത്രിയിലെത്തിച്ചു. യുവാവ് ആശുപത്രിയിലെ ചില്ലുകളും മറ്റും തകര്‍ത്തു. തമിഴ്‌നാട് സ്വദേശിയായ യുവാവിന് മാനസികപ്രശ്‌നങ്ങളുള്ളതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!