സംസ്ഥാന സ്കൂൾകലോത്സവം: സംഘാടകസമിതി ഓഫീസ് തുറന്നു

സംസ്ഥാന സ്കൂൾകലോത്സവം: സംഘാടകസമിതി ഓഫീസ് തുറന്നു

കോഴിക്കോട് : സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സംഘാടകസമിതി ഓഫീസ് മാനാഞ്ചിറയിൽ തുറന്നു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

ഏഴുവർഷത്തിനുശേഷം കോഴിക്കോട് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാന സ്കൂൾകലോത്സവം വൻ ജനപങ്കാളിത്തമുള്ള ജനകീയോത്സവമാക്കി മാറ്റണമെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യകരമായ മത്സരങ്ങളുടെ വേദിയാകണം കലോത്സവമെന്നും മന്ത്രി പറഞ്ഞു.

മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷനായി. മന്ത്രി എ.കെ. ശശീന്ദ്രൻ മുഖ്യാതിഥിയായി. എം.എൽ.എ.മാരായ തോട്ടത്തിൽ രവീന്ദ്രൻ, കാനത്തിൽ ജമീല, കെ.എം. സച്ചിൻദേവ്, ലിന്റോ ജോസഫ്, ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ്, കളക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഢി, ജില്ലാ വികസന കമ്മിഷണർ എം.എസ്. മാധവിക്കുട്ടി, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ സി.എ. സന്തോഷ്, വിദ്യാഭ്യാസ ഉപഡയറക്ടർ സി. മനോജ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!