ഫാംറോക്ക് ഗാർഡൻ ആൻഡ് പാർക്ക് ഉദ്ഘാടനംചെയ്തു

ഫാംറോക്ക് ഗാർഡൻ ആൻഡ് പാർക്ക് ഉദ്ഘാടനംചെയ്തു

ഫറോക്ക് : കരുവൻതിരുത്തി സർവീസ് സഹകരണബാങ്കിന്റെയും ഡോ. ഹൈമ ചാരിറ്റബിൾ ട്രസ്റ്റിന്റെയും സംരംഭമായ ഫറോക്ക് ചുങ്കത്തെ ഫാംറോക്ക് ഗാർഡൻ ആൻഡ് വൈക്കം മുഹമ്മദ് ബഷീർ പാർക്ക് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു.

കരുവൻതിരുത്തി സർവീസ് സഹകരണബാങ്ക് പ്രസിഡൻറ് കെ.എം. ബഷീർ അധ്യക്ഷനായി. മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ, ചലച്ചിത്രതാരം മാമുക്കോയ, മലയാള മനോരമ മുൻ റെസിഡൻറ് എഡിറ്റർ കെ. അബൂബക്കർ, ബേപ്പൂർ ഡെവലപ്പ്മെൻറ് മിഷൻ ചെയർമാൻ എം. ഗിരീഷ്, ഡോ. ഹൈമ ചാരിറ്റബിൾ ട്രസ്റ്റി എം. ബാബുരാജ്, ബാങ്ക് വൈസ് പ്രസിഡൻറ് എൻ. രാജീവൻ, കരുവൻതിരുത്തി സർവീസ് ബാങ്ക് സെക്രട്ടറി ഖാലിദ് ഷമീം, ഉത്തരവാദിത്വ ടൂറിസം മിഷൻ കോ-ഓർഡിനേറ്റർ കെ. രൂപേഷ് കുമാർ, നമ്മൾ ബേപ്പൂർ പ്രസിഡൻറ് ടി. രാധാ ഗോപി, ഡെപ്യൂട്ടി രജിസ്‌ട്രാർ എൻ.എം. ഷീജ, വൈക്കം മുഹമ്മദ് ബഷീറിന്റെ മക്കളായ അനീഷ് ബഷീർ, ഷാഹിന ബഷീർ തുടങ്ങിയവർ സംബന്ധിച്ചു.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!