മദ്യക്കടത്ത്; രണ്ടു പ്രതികൾക്ക് തടവും പിഴയും ശിക്ഷ

മദ്യക്കടത്ത്; രണ്ടു പ്രതികൾക്ക് തടവും പിഴയും ശിക്ഷ

വടകര: വിദേശമദ്യവുമായി പിടിയിലായ പ്രതികൾക്ക് ആറുമാസം തടവും, ഒരുലക്ഷം രൂപ വീതം പിഴയും ശിക്ഷ. എടച്ചേരി നരിക്കുന്ന് മീത്തലെ എലിമ്പിന്റവിട രാജീവൻ (47), കല്ലാച്ചി നിടുംപറമ്പ് കല്ലുള്ള പറമ്പത്ത് രവീന്ദ്രൻ (52) എന്നിവരെയാണ് വടകര അസി. സെഷൻസ് കോടതി ജഡ്ജി സി. ദീപു ശിക്ഷിച്ചത്.

പിഴ അടച്ചില്ലെങ്കിൽ ഒരുമാസം കൂടി തടവനുഭവിക്കണം. 2022 ഫെബ്രവരി 20 നാണ് രാജീവനെ എടച്ചേരി-വില്യാപള്ളി റോഡിലെ നരിക്കുന്ന് യു.പി സ്കൂളിനുസമീപം അഞ്ചു കുപ്പി മാഹി മദ്യവുമായി നാദാപുരം എക്സൈസ് സംഘം പിടികൂടിയത്. 2022 മാർച്ച് നാലിനാണ് സ്വകാര്യ ബസിൽ കടത്തുകയായിരുന്ന മാഹി മദ്യവുമായി രവീന്ദ്രനെ വളയം പൊലീസ് അറസ്റ്റ് ചെയ്തത്.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!