ബാലുശ്ശേരി : ബാലുശ്ശേരിയിൽ ഭൂഗര്‍ഭ ജലാശയ മത്സ്യത്തെ കണ്ടെത്തി. ബാലുശ്ശേരി പൊന്നരംതെരുവിൽ തൈക്കണ്ടി കരുണാകന്റെ വീട്ടിലെ കിണറ്റിൽ നിന്നാണ് ഭൂഗര്‍ഭ ജലാശയ മത്സ്യത്തെ കണ്ടെത്തിയത്.
പാഞ്ചിയോ ബുജിയയെന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന അപൂർവയിനം ശുദ്ധജല മൽസ്യത്തെയാണ് കണ്ടെത്തിയത്. വീട്ടാവിശ്യത്തിനായി വെള്ളം ശേഖരിക്കുന്നതിനിടയിലാണ് മത്സ്യത്തെ കണ്ടെത്തുന്നത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലായാണ് ഭൂഗര്‍ഭ ജലത്തിൽ നിന്ന് അടുത്തിടെ കണ്ടെത്തിയ പാഞ്ചിയോ ബുജിയയെന്ന ശുദ്ധജല മൽസ്യമാണിതെന്ന് തിരിച്ചറിഞ്ഞത്. ചുവപ്പുനിറവും മീശയും ശരീരത്തിന് ചുറ്റിലും മുള്ളുപോലുള്ള രോമവും ആറു സെന്റിമീറ്റർ നീളവുമുള്ളതാണ് ഈ അപൂർവയിനം മൽസ്യം