കോഴിക്കോട്: വിദ്യാർഥിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാൾ അറസ്റ്റിലായി. നല്ലളം സ്വദേശി ഹനീഫ (48) ആണ് പിടിയിലായത്. ഫറോക്ക് പൊലീസ് പോക്സോ നിയമപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വിദ്യാർഥിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചുവരികയായിരുന്നു. പ്രായപൂർത്തിയാവാത്ത വിദ്യാർഥിയെ പ്രലോഭിപ്പിച്ച് ഫറോക്കിലെ ടൂറിസ്റ്റ് ഹോമിൽ പ്രതി ലൈംഗികാത്രിക്രമം നടത്തുകയായിരുന്നു. ഇക്കാര്യം പുറത്ത് പറയാതിരിക്കുന്നതിന് പണം നൽകിയതായും പൊലീസ് പറഞ്ഞു.
ഫറോക്ക് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത്തിന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ അനൂപും സംഘവും ചേർന്ന് പ്രതിയെ അരീക്കാട് വെച്ചാണ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
