ദേശീയപാതാവികസനം 2025-ഓടെ പൂർത്തിയാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

ദേശീയപാതാവികസനം 2025-ഓടെ പൂർത്തിയാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

ചാത്തമംഗലം : ദേശീയപാതാവികസനം 2025-ഓടെ പൂർത്തിയാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഗ്രാമപ്പഞ്ചായത്തിൽ ഏഴുകോടി രൂപ ചെലവിൽ പ്രവൃത്തി പൂർത്തീകരിച്ച ചാത്തമംഗലം- വേങ്ങേരിമഠം-പാലക്കാടി റോഡിന്റെയും മൂന്നുകോടി രൂപ ചെലവിൽ നവീകരിക്കുന്ന പാലക്കാടി ഏരിമല റോഡിന്റെയും പ്രവൃത്തി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

പി.ടി.എ. റഹീം എം.എൽ.എ. അധ്യക്ഷനായി. പൊതുമരാമത്തുവകുപ്പ് റോഡ്‌സ് വിഭാഗം എക്‌സിക്യുട്ടീവ് എൻജിനിയർ വി.കെ. ഹാഷിം റിപ്പോർട്ട് അവതരിപ്പിച്ചു. ബാബു നെല്ലൂളി, ഓളിക്കൽ ഗഫൂർ, എം. സുഷമ, സുധ കമ്പളത്ത്, എം.കെ. നദീറ, പി. ശിവദാസൻ, എം.ടി. പുഷ്പ, ഇ.ജി. വിശ്വപ്രകാശ്, എൻ. ശ്രീജയൻ എന്നിവർ സംസാരിച്ചു.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!