പെരുമണ്ണ : സഹകരണ ബാങ്കിങ് മേഖലയിലെ പ്രവർത്തനമികവിനുള്ള ബാങ്കിങ് ഫോണ്ടിയർ അവാർഡ് പെരുമണ്ണ സർവീസ് സഹകരണ ബാങ്കിന് ലഭിച്ചു. ബെസ്റ്റ് ക്രെഡിറ്റി ഗ്രോത്ത്, വുമൺ ലീഡർ ഓഫ് ദി ഇയർ എന്നീ വിഭാഗങ്ങളിലായാണ് പുരസ്കാരം. മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് കെ.സി. രാജേഷ്, സെക്രട്ടറി പ്രീത കരുവാലിൽ, കെ.ഇ. ഫസൽ, കെ. അബ്ദുൾ സലാം, എസ്.എം. സേതുമാധവൻ, അനീഷ് കുമാർ, ഉഷ നാരായണൻ ഷൈജിത്ത്, ഡോളി ചിത്ര എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
Awarded to Perumanna Service Cooperative Bank