കുന്ദമംഗലം: കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി. ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ മുതലായ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ശുചിത്വമില്ലാത്ത രണ്ടു കടകൾക്ക് നോട്ടീസ് നൽകി. കോഴി മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിച്ച കടക്കാരന് 5000 രൂപയും പ്ലാസ്റ്റിക് മാലിന്യം കത്തിച്ചയാൾക്ക് 1000 രൂപയും പിഴയീടാക്കി.
കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എം. രഞ്ജിത്തിന്റെ നേതൃത്വത്തിൽ ജെ.എച്ച്.ഐമാരായ കെ.പി. സജീവൻ, എൻ.എൻ.നെൽസൺ, സി.പി. അക്ഷയ് കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.