അത്തോളി: കനാൽ വെള്ളം നിലച്ചതോടെ കണ്ണിപ്പൊയിൽ പ്രദേശത്ത് വരൾച്ച രൂക്ഷമാകുന്നു. കനാൽ വെള്ളത്തെ ആശ്രയിച്ചിരുന്ന മുന്നൂറോളം കുടുംബങ്ങളാണ് ഇതുമൂലം പ്രതിസന്ധിയിലായിരിക്കുന്നത്. ഇവിടങ്ങളിലെ മിക്ക കിണറുകളും വറ്റിത്തുടങ്ങിയിട്ടുണ്ട്. ഈ പ്രദേശത്തെ തോടുകളിലും കുളങ്ങളിലും വെള്ളം കുറഞ്ഞിട്ടുമുണ്ട്.
കുറ്റ്യാടി ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായ കണ്ണിപ്പൊയിൽ കൈക്കനാലിന്റെ പൈപ്പിൽ ചളിയും മണ്ണും അടഞ്ഞതുമൂലമാണ് ജലവിതരണം തടസ്സപ്പെട്ട് കിടക്കുന്നത്. പഞ്ചായത്തിലെ നാല് വാർഡുകളിലൂടെ കടന്നുപോകുന്ന കൈക്കനാലാണിത്. 45 വർഷത്തിലേറെ പഴക്കമുള്ള പൈപ്പുകൾ കേടായതും ജലവിതരണം തടസ്സപ്പെടാൻ കാരണമായിട്ടുണ്ട്.
കോഴിക്കോട്ടും മലപ്പുറത്തും വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു;10 പേർക്ക് രോഗബാധ
ഈ ഭാഗത്തെ പൈപ്പുകൾ മാറ്റിസ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ഏറെ കാലത്തെ പഴക്കമുണ്ട്. പൈപ്പിനകത്തെ ചളിയും മണ്ണും നീക്കം ചെയ്താൽ മാത്രമേ വെള്ളം കണ്ണിപ്പൊയിൽ ഭാഗത്ത് എത്തുകയുള്ളൂ. ഇതിനുവേണ്ടി നേരത്തെ തന്നെ പല ശ്രമങ്ങൾ നടത്തിയിട്ടും ഫലം കണ്ടിട്ടില്ല. തടസ്സങ്ങൾ നീക്കി വെള്ളമെത്തിക്കാൻ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്.