കോഴിക്കോട്: നിർമാണ സാമഗ്രികൾ വിതരണം ചെയ്യുമെന്ന് വാഗ്ദാനം ചെയ്ത് 10 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതി കുനാൽ വിനോദ്ഭായ് മേത്ത(48)യെ അറസ്റ്റ് ചെയ്തു. ഗുജറാത്ത് സ്വദേശിയായ പ്രതിയെ സിറ്റി സൈബർ ക്രൈം പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇന്റർനെറ്റ് വഴി സാമഗ്രികൾ വാങ്ങാൻ ശ്രമിച്ച നിർമാണ കമ്പനിയാണ് തട്ടിപ്പിനിരയായത്. സാമഗ്രികൾ കുറഞ്ഞ വിലക്ക് നൽകാമെന്നു ഒരു കമ്പനി ഓൺലൈൻ വഴി ഓഫർ നൽകുകയായിരുന്നു. ഓഫർ സ്വീകരിച്ച കമ്പനിക്ക് വ്യാജ ജി.എസ്.ടി ബിൽ അയച്ചുകൊടുത്തു അഡ്വാൻസ് ആയി പണം കൈപ്പറ്റി സാമഗ്രികൾ നൽകാതെ വഞ്ചിച്ചുവെന്നാണ് പരാതി.
NACOS™ Mens Plain Cotton T shirts, Half Sleeve with Pocket (Black)
മുംബൈയിൽ താമസിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. പ്രതിയുടെ കൈയിൽനിന്നും കേസിലെ കുറ്റകൃത്യത്തിന, ഉപയോഗിച്ച സിം കാർഡുകളും മൊബൈൽ ഫോണുകളും പൊലീസ് കണ്ടെടുത്തു. നിരവധി ഫോൺ നമ്പറുകളും കോൾ വിവരങ്ങളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും മേൽവിലാസങ്ങൾ പരിശോധിച്ചുമാണ് പ്രതിയെ കണ്ടെത്തിയത്. സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദിനേഷ് കോറോത്ത്, സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ജിതേഷ് കൊളങ്ങോട്ട്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സി. രാജേഷ്, കെ.ആർ. ഫെബിൻ, എം.കെ. നൗഫൽ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.