സ്റ്റാർകെയർ ഹോസ്പിറ്റലിൽ സൗജന്യ എ.വി. ഫിസ്റ്റുല സർജറി

സ്റ്റാർകെയർ ഹോസ്പിറ്റലിൽ സൗജന്യ എ.വി. ഫിസ്റ്റുല സർജറി

കോഴിക്കോട്: അന്താരാഷ്ട്ര കിഡ്‌നി ദിനാചരണത്തിന്റെ ഭാഗമായി സ്റ്റാർകെയർ ഹോസ്പിറ്റലിലെ വസ്കുലാർ സർജറി വിഭാഗവും റോട്ടറി കാലിക്കറ്റ് ഹൈലൈറ്റ് സിറ്റിയും ചേർന്ന് നിർധരരായ 10 രോഗികൾക്ക് എ.വി. ഫിസ്റ്റുല സർജറി സൗജന്യമായി ചെയ്യുന്നു. ആദ്യം ബുക്ക് ചെയ്യുന്നവരിൽനിന്ന് തിരഞ്ഞെടുക്കുന്ന 10 രോഗികൾക്കാണ് അവസരം.

കഠിനമായ വൃക്കരോഗമുള്ളവരിൽ നിരന്തരമായ ഡയാലിസിസിന്റെ ഭാഗമായി ശരീരത്തിലെ ധമനിയും സിരയും തമ്മിൽ സങ്കീർണമായി കൂടിച്ചേരുന്ന അവസ്ഥയാണ് ആർട്ടീരിയോവെനസ് ഫിസ്റ്റുല. ഇത് പരിഹരിക്കുന്ന സർജറി രോഗിക്ക് ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് നിർണായകമാണ്. ബുക്കിങ്ങിന്: 8606945541.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!