‘ചോദ്യപേപ്പറില്‍ പച്ചമഷി ആകാത്തത് ഭാഗ്യം, അല്ലെങ്കില്‍ ഞാന്‍ രാജിവെക്കേണ്ടി വന്നേനെ’ – അബ്ദുറബ്ബ്‌

‘ചോദ്യപേപ്പറില്‍ പച്ചമഷി ആകാത്തത് ഭാഗ്യം, അല്ലെങ്കില്‍ ഞാന്‍ രാജിവെക്കേണ്ടി വന്നേനെ’ – അബ്ദുറബ്ബ്‌

ഹയര്‍സെക്കന്‍ഡറി പരീക്ഷകളാരംഭിച്ച വെള്ളിയാഴ്ച ചോദ്യക്കടലാസിന്റെ നിറം ചുവപ്പായതില്‍ പരിഹസിച്ച് മുന്‍ വിദ്യാഭ്യാസമന്ത്രിയും മുസ്‌ലിംലീഗ് നേതാവുമായ അബ്ദുറബ്ബ്. ചോദ്യപേപ്പര്‍ പച്ചമഷിയാവാത്തത് ഭാഗ്യം. ഇല്ലെങ്കില്‍ താന്‍ രാജിവയ്‌ക്കേണ്ടി വന്നേനെ എന്ന് അബ്ദുറബ്ബ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പിങ്കുകലര്‍ന്ന ചുവപ്പുനിറമുള്ള ചോദ്യപേപ്പറാണ് പ്ലസ്‌വണ്‍ വിദ്യാര്‍ഥികള്‍ക്ക് വെള്ളിയാഴ്ച നടന്ന പരീക്ഷയ്ക്കു നല്‍കിയിരുന്നത്.

അതേസമയം പ്ലസ്‌വണ്‍, പ്ലസ്ടു പരീക്ഷകള്‍ ഒന്നിച്ചുനടക്കുന്നതിനാല്‍ ചോദ്യക്കടലാസുകള്‍ പെട്ടെന്ന് തിരിച്ചറിയാനാണ് നിറംമാറ്റമെന്നാണ് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ വിശദീകരണം.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!