വി.വി.എ. ശുക്കൂർ നിര്യാതനായി

വി.വി.എ. ശുക്കൂർ നിര്യാതനായി

എഴുത്തുകാരനും ഖുർആൻ വിവർത്തകനുമായ വി.വി.എ. ശുക്കൂർ നിര്യാതനായി. എസ്.ഐ.ഒ മുൻ അഖിലേന്ത്യാ ശൂറാ അംഗമായിരുന്നു. കോഴിക്കോട് കൊടുവള്ളി സ്വദേശിയാണ്. വളാഞ്ചേരി പൂക്കാട്ടിരിയിലായിരുന്നു താമസം. എസ്.ഐ.ഒ മുഖ പ്രസിദ്ധീകരണമായ യുവസരണി മാസികയുടെ എഡിറ്ററായിരുന്നു. ആശയം ബുക്സിന്റെ ഡയറക്ടർ ആൻഡ് എഡിറ്റർ ചുമതല വഹിച്ചുവരികയായിരുന്നു.

വൈക്കം മുഹമ്മദ് ബഷീർ മലയാള പഠന കേന്ദ്രത്തിന്റെ ഡയറക്ടർ ആയിരുന്നു. പ്രശസ്ത പണ്ഡിതൻ ശൈഖ് അബ്ദുല്ല യൂസുഫ് അലി ഇംഗ്ലീഷിൽ രചിച്ച ഖുർആൻ വിവർത്തന-വിശദീകരണ ഗ്രന്ഥം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് വി.വി.എ ശുക്കൂർ ആണ്.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!