രൂപമാറ്റം വരുത്തിയ ജീപ്പ് മോട്ടോർവാഹനവകുപ്പ് പിടികൂടി

രൂപമാറ്റം വരുത്തിയ ജീപ്പ് മോട്ടോർവാഹനവകുപ്പ് പിടികൂടി

വടകര : കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും മറ്റുമായി രൂപമാറ്റംവരുത്തി വിദ്യാർഥികൾക്ക് വാടകയ്ക്ക് നൽകിയ ജീപ്പ് മോട്ടോർ വാഹനവകുപ്പ് പിടികൂടി. ചെരണ്ടത്തൂർ എം.എച്ച്.ഇ.എസ്. കോളേജ് വിദ്യാർഥികളിൽനിന്നാണ് ജീപ്പ് പിടിച്ചത്. മേൽക്കൂര പൊളിച്ചുമാറ്റി തുറന്ന നിലയിലാണ് ജീപ്പുള്ളത്.

കഴിഞ്ഞ ദിവസം കോളേജ് റോഡിൽ ഈ ജീപ്പ് അപകടകരമായി ഓടിച്ചതായി മോട്ടോർവാഹനവകുപ്പിന് പരാതി ലഭിച്ചിരുന്നു. തിങ്കളാഴ്ച ആയഞ്ചേരി ബസ്‌സ്റ്റാൻഡ് പരിസരത്തുനിന്നാണ് ജീപ്പ് പിടികൂടിയത്. ഉടമസ്ഥൻ ഇ. മുഹമ്മദിൽനിന്ന് 13,600 രൂപ പിഴയീടാക്കി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.ആർ. പ്രസാദ്, എ.എം.വി.ഐ. മാരായ അർജുൻ, ദിജു എന്നിവർ പരിശോധനയ്ക്ക് നേതൃത്വംനൽകി.

Get Latest Kozhikode District News From Calicut News  www.calicutnews.in

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!