കോഴിക്കോട്: കോർപ്പറേഷനിലെ കെട്ടിട നമ്പർ തട്ടിപ്പ് പുറത്തുവന്നതിനെ തുടർന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്ത നാല് ഉദ്യോഗസ്ഥരെ സർവീസിൽ തിരിച്ചെടുത്തു. നടപടികൾ താത്ക്കാലികമായി പിൻവലിച്ചുകൊണ്ട് ഇന്നലെയാണ് സെക്രട്ടറി കെ.യു.ബിനി ഉത്തരവിട്ടത്.
ബേപ്പൂർ സോണൽ ഓഫീസ് സൂപ്രണ്ടായിരുന്ന കെ.കെ.സുരേഷ്, ടാക്‌സ് സൂപ്രണ്ട് പി.കൃഷ്ണമൂർത്തി, റവന്യൂ ഇൻസ്‌പെക്ടർ സർക്കിൾ ഒന്നിലെ എൻ.പി. മുസ്തഫ, എലത്തൂർ സോണൽ ഓഫീസ് റവന്യൂ ഓഫീസർ എം.പി.പ്രീത എന്നിവരുടെ സസ്‌പെൻഷനാണ് നീക്കിയത്.
സസ്പെൻഷനിൽ തുടരുന്ന ബേപ്പൂർ മേഖലാ ഓഫീസിലെ റവന്യു ഓഫീസർ പി.ശ്രീനിവാസന്റെ സസ്‌പെൻഷൻ തുടരും. ശ്രീനിവാസന്റെ ലാപ്‌ടോപ്പും ഡിജിറ്റൽ ഒപ്പും തട്ടിപ്പിന് ഉപയോഗിച്ചതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ഇയാൾക്കെതിരായ നടപടി തുടരുന്നതെന്നാണ് വിശദീകരണം.
Kozhikode Corporation