കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധം വി.എസ് അച്യുതാനന്ദനുള്ള താക്കീതെന്ന് ആർ.എം.പി നേതാവ് കെ.കെ. രമ എം.എൽ.എ. പാർട്ടിയിലെ വിമർതർക്കുള്ള താക്കീതായാണ് കൊലപാതകം നടപ്പാക്കിയതെന്നും രമ ചൂണ്ടിക്കാട്ടി.
ടി.പി. വധക്കേസ് രാഷ്ട്രീയ കൊലയെന്ന് ഹൈകോടതി വിധിയിൽ നിന്നും വ്യക്തമാണ്. ഹൈകോടതി വിധി സ്വാഗതം ചെയ്തതിലൂടെ സി.പി.എമ്മിന്‍റെ പങ്ക് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സമ്മതിക്കുകയാണ്.
ടി.പി. വധത്തിലെ ഉന്നതതല ഗൂഢാലോചന അന്വേഷിക്കാൻ സംസ്ഥാന സർക്കാർ തയാറാകുന്നില്ല. മടയിൽ കനമില്ലെങ്കിൽ അന്വേഷണം നടത്തണമെന്നും രമ ആവശ്യപ്പെട്ടു.
ഫോൺ വിവരങ്ങളലടക്കം തെളിവുകൾ കിട്ടാൻ സി.ബി.ഐ അന്വേഷണം വേണമെന്നും അതിനുള്ള ശ്രമം തുടരുന്നതായും കെ.കെ. രമ വ്യക്തമാക്കി.