ചോയിക്കുട്ടി വാർത്താചിത്ര അവാർഡിന് അപേക്ഷ ക്ഷണിച്ചു

ചോയിക്കുട്ടി വാർത്താചിത്ര അവാർഡിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: അന്തരിച്ച ഫോട്ടോ ജേർണലിസ്റ്റ് സി. ചോയിക്കുട്ടിയുടെ പേരിൽ ശിഷ്യർ ഏർപ്പെടുത്തുന്ന വാർത്താചിത്ര അവാർഡിന് എൻട്രികൾ ക്ഷണിച്ചു. 2023 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ മലയാളം, ഇംഗ്ലീഷ് ദിനപത്രങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്താ ചിത്രങ്ങളാണ് അവാർഡിന് പരിഗണിക്കുക.

പ്രസിദ്ധീകരിച്ച ചിത്രവും, ചിത്രത്തി​​െൻറ പത്ര കോപ്പിയും എൻട്രിയോടൊപ്പം ഇ മെയിൽ ചെയ്യണം. ഒരാളുടെ ഒരു എൻട്രി മാത്രമേ പരിഗണിക്കുകയുള്ളു. 15000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം . എൻട്രികൾ ജനുവരി 25നകം choyikuttyaward24@gmail.com എന്ന ഇമെയിലിൽ ലഭിക്കണം. ഫോൺ: 9645005990, 9946104036.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!