ഇരിങ്ങൽ നാരായണി നാടകപ്രതിഭാ പുരസ്ക്കാരം രജനി മേലൂരിന്

ഇരിങ്ങൽ നാരായണി നാടകപ്രതിഭാ പുരസ്ക്കാരം രജനി മേലൂരിന്

കോഴിക്കോട്: മലബാറിലെ ആദ്യ കാല നാടക സിനിമാ നടിയും കഥാ പ്രാസംഗികയും ഗായികയും റേഡിയോ ആർട്ടിസ്റ്റുമായിരുന്ന ഇരിങ്ങൽ നാരായണിയുടെ സ്മരണയ്ക്കായി മൂരാട് യുവശക്തി തിയേറ്റേഴ്സ് ഏർപ്പെടുത്തിയ നാടക പ്രതിഭാ പുരസ്ക്കാരത്തിന് നാല് പതിറ്റാണ്ടിലധികമായി അഭിനയരംഗത്ത് നിറഞ്ഞു നിൽക്കുന്ന പ്രശസ്ത നാടക നടിരജനി മേലൂരിനെ തെരഞ്ഞെടുത്തു. ചന്ദ്രശേഖരൻ തിക്കോടി, വി.ടി. മുരളി, പൗർണ്ണമി ശങ്കർഎന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്. പതിനായിരത്തി ഒന്ന് രൂപയുംപ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്ക്കാരം വരുന്ന ആഗസ്ത് മാസം സമ്മാനിക്കുമെന്ന് യുവശക്തി തിയേറ്റേഴ്സ് പ്രസിഡന്റ് വി.കെ. ബിജു, സെക്രട്ടറി കെ.കെ. രമേശൻ എന്നിവർ അറിയിച്ചു.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!