‘വാ അമ്മാവാ രണ്ടെണ്ണം അടിച്ചിട്ട് പോകാം’; ട്രെയിനിൽ മദ്യം വിളമ്പിയ തൃശൂർ സ്വദേശികൾ കോഴിക്കോട്ട് പിടിയിൽ

‘വാ അമ്മാവാ രണ്ടെണ്ണം അടിച്ചിട്ട് പോകാം’; ട്രെയിനിൽ മദ്യം വിളമ്പിയ തൃശൂർ സ്വദേശികൾ കോഴിക്കോട്ട് പിടിയിൽ

കോഴിക്കോട്: ഓടുന്ന ട്രെയിനിൽ പരസ്യമായി മദ്യപിച്ചതിനും മദ്യ വിതരണം ചെയ്തതിനും രണ്ട് പേർ പിടിയിൽ. 16345 നമ്പർ ലോക്മാന്യ തിലക് – തിരുവനന്തപുരം നേത്രാവതി എക്സ്പ്രസിലാണ് സംഭവം നടന്നത്. പനവേൽ ഭാഗത്ത് നിന്ന് കയറിയ അഞ്ചംഗ സംഘമാണ് പരസ്യ മദ്യസേവയും മദ്യസൽക്കാരവും നടത്തിയത്. ട്രെയിൻ കോഴിക്കോട് എത്തിയപ്പോൾ ഇവരെ റെയിൽവെ പൊലീസ് പിടികൂടി പിഴയീടാക്കി.

ജനറൽ കമ്പാർട്ടുമെന്റിലെ ശുചിമുറി കേന്ദ്രീകരിച്ചായിരുന്നു സംഘം പരസ്പരം മദ്യം നൽകിയതും കുടിച്ചതും. ഇതിനിടെ ശുചിമുറിയിൽ മൂത്രമൊഴിക്കാനും മറ്റുമെത്തിയവരെ വിളിച്ച് മദ്യം നൽകിയതായി യാത്രക്കാർ പറഞ്ഞു. ‘വാ അമ്മാവാ കുടിച്ചിട്ട് പോകാം’ എന്ന് പറഞ്ഞ് ഇവർ ആളുകളെ ക്ഷണിച്ച് കുടിപ്പിക്കുകയായിരുന്നു. കൂടാതെ, സ്ത്രീകളും കുട്ടികളുമടക്കമുളള ആളുകൾ തിങ്ങിനിറഞ്ഞ കമ്പാർട്ട്മെന്റിൽ പുകവലിക്കുകയും ചെയ്തു എന്ന് ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

പിന്നാലെ വടകരയിൽനിന്ന് കയറിയ യാത്രക്കാരിൽ ചിലർ ഇത് ചോദ്യം ചെയ്തതോടെ വാ​​ക്കേറ്റമുണ്ടാവുകയും റെയിൽവെ പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. ട്രെയിൻ കോഴിക്കോട് എത്തിയപ്പോഴാണ് റെയിൽവേ പൊലീസ് മദ്യപസംഘത്തി​ലെ രണ്ടുപേരെ പിടികൂടിയത്. പൊലീസിനെ കണ്ട് സംഘത്തിലെ മറ്റുളളവർ രക്ഷപ്പെട്ടു. തൃശൂർ ഭാഗത്തുള്ളവരാണ് പിടിയിലായവരെന്ന് പൊലീസ് അറിയിച്ചു.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!