വടകര: നഗരസഭ ആരോഗ്യ വിഭാഗം ടൗണിലെ ഹോട്ടലുകളിലും ഫാസ്റ്റ്ഫുഡ് കൂൾബാറിലും നടത്തിയ പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങൾ പിടിച്ചെടുത്തു. സ്ഥാപനങ്ങളുടെ പേര് നഗരസഭ ആരോഗ്യ വിഭാഗം വെളിപ്പെടുത്തിയില്ല. വൃത്തിഹീനമായ ചുറ്റുപാടിൽ കണ്ടെത്തിയ 25 കിലോ കോഴിയിറച്ചി ഒരു കടയിൽ നിന്നും കണ്ടെടുത്ത് നശിപ്പിച്ച് കട പൂട്ടിച്ചു.എന്നാൽ, കടയുടെ പേര് ആരോഗ്യ വിഭാഗം വെളിപ്പെടുത്തിയിട്ടില്ല. കടകളുടെ പേരിനായി ബന്ധപ്പെട്ടെങ്കിലും ലഭ്യമാക്കാതെ അധികൃതർ ഒഴിഞ്ഞു മാറി.
പഴയ ബസ് സ്റ്റാൻഡ്, പുതിയ സ്റ്റാൻഡ്, നാഷനൽ ഹൈവേയോട് ചേർന്നുള്ള സ്ഥാപനങ്ങളിലുമാണ് പരിശോധന നടത്തിയത്.പരിശോധനക്ക് സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ആർ.എസ് സ്റ്റീഫൻ, എം.കെ സുബൈർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ടി. അശോകൻ ടി.കെ. അജ്ന എന്നിവരാണ് പരിശോധന നടത്തിയത്.