എം.ടി. കുറുങ്ങാടത്തിന്റെ അഞ്ചാം ചരമവാർഷികം ആചരിച്ചു

എം.ടി. കുറുങ്ങാടത്തിന്റെ അഞ്ചാം ചരമവാർഷികം ആചരിച്ചു

പന്തീരാങ്കാവ് : ഗ്രാമസേവിനി വായനശാല മുൻ പ്രസിഡൻറും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രവർത്തകനുമായിരുന്ന എം.ടി. കുറുങ്ങാടത്തിന്റെ അഞ്ചാം ചരമവാർഷികം ആചരിച്ചു. ഗ്രാമസേവിനി വായനശാല നടത്തിയ പരിപാടിയിൽ വി.പി. രാജൻ അനുസ്മരണപ്രഭാഷണം നടത്തി. ലൈബ്രറി കൗൺസിൽ വായനമത്സരത്തിലെ യു.പി. വിഭാഗം, ജൂനിയർ, സീനിയർ വനിതാമത്സരാർഥികൾക്ക് സമ്മാനദാനം നടത്തി.

വായനശാലയിലെ ഏറ്റവുംകൂടുതൽ പുസ്തകം വായിക്കുന്ന പി.ഇ. അനീഷിനെ ശിവദാസ് പന്തീരാങ്കാവ് പൊന്നാട അണിയിച്ചു. ‘സാമൂഹ്യ, വാർത്താ മാധ്യമങ്ങളുടെ പങ്ക്’ എന്ന വിഷയം കെ.പി. അബ്ദുൾ ലത്തീഫ് അവതരിപ്പിച്ചു.

പ്രസിഡൻറ് എൻ. മുരളീധരൻ അധ്യക്ഷനായി. സെക്രട്ടറി കെ.പി. മോഹനൻ, മൂസ്സ പന്തീരാങ്കാവ്, ബാബു നരിക്കുനി, ലൂക്കാ ജോസഫ്, അബ്ദുൾജബ്ബാർ ഒളവണ്ണ, കെ. ഷിബുപ്രസാദ് എന്നിവർ സംവാദത്തിൽ പങ്കെടുത്തു.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!