അശോകൻ ആലപ്രത്ത് പുരസ്‌കാരം മഠത്തിൽ അബ്ദുൾ അസീസിന്

അശോകൻ ആലപ്രത്ത് പുരസ്‌കാരം മഠത്തിൽ അബ്ദുൾ അസീസിന്

കോഴിക്കോട് : ജീവകാരുണ്യ പ്രവർത്തകനും കേരള ബ്ലഡ് ഡോണേഴ്സ് ഫോറം, ജയന്റ്സ് ഇന്റർനാഷണൽ കോഴിക്കോട് ചാപ്റ്റർ ഭാരവാഹിയുമായിരുന്ന അശോകൻ ആലപ്രത്തിന്റെ സ്മരണ നിലനിർത്തുന്നതിന് ജയന്റ്സ് ഗ്രൂപ്പ് ഓഫ് കാലിക്കറ്റ് ഏർപ്പെടുത്തിയ ജീവകാരുണ്യ പ്രവർത്തകനുള്ള പുരസ്‌കാരത്തിന് ഒളവണ്ണ സ്വദേശി മഠത്തിൽ അബ്ദുൾ അസീസ് അർഹനായി. ഒക്‌ടോബർ ആറിന് വൈകീട്ട് അഞ്ചിന് വർത്തക മണ്ഡലത്തിൽ പുരസ്‌കാരവും ക്യാഷ് അവാർഡും നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആരും തൊടാൻ മടിക്കുന്ന 3813 ജീവനറ്റ മൃതശരീരങ്ങളാണ് അബ്ദുൾ അസീസ് ഇതുവരെ കേരളത്തിന്റെ വിവധ ഭാഗങ്ങളിൽ എടുത്തത്. കടലുണ്ടി ട്രെയിൻ അപകടവും ഇതിൽ ഉൾപ്പെടും. ഒളവണ്ണ ഗ്രാമപഞ്ചായത്ത് മുൻ അംഗവുമാണ് മഠത്തിൽ അബ്ദുൽ അസീസ്.

madathil-abdul-azeez

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!