വടകര: തിരുവള്ളൂരിൽ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 12 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. നിരവധി മോഷണ കേസുകളിലെ പ്രതി തിരുവള്ളൂർ മേളംകണ്ടി മീത്തൽ അബ്ദുല്ലയെ (30) ആണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. വീടിന്റെ മുകൾ നിലയിലൂടെ വീട്ടിനുള്ളിലേക്ക് കടന്ന പ്രതി ഉറങ്ങുകയിരുന്ന പന്ത്രണ്ട് കാരിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയിരുന്നു.
നിർമാണ പ്രവൃത്തി നടക്കുന്ന വീട്ടിലെ മുകൾ നിലയിൽ വാതിൽ ഉണ്ടായിരുന്നില്ല. കുട്ടി ബഹളം വെച്ചതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ തിരുവള്ളൂർ ടൗണിൽ വെച്ചാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.വടകര എസ്.ഐ.എം.കെ. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐ. ബഷീർ, സി.പി.ഒമാരായ രാഹുൽ, ഷമീർ, ശ്രീജൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
