കോഴിക്കോട് : തലങ്ങും വിലങ്ങും പോകുന്ന വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയായി കോർട്ട്റോഡിൽ മാതൃഭൂമി ഓഫീസിന് സമീപം പോസ്റ്റിന്റെ കുറ്റി ഉയർന്നുനിൽക്കാൻ തുടങ്ങിയിട്ട് നാളുകളായി.
ആളുകൾ കുറ്റിയിൽത്തട്ടി വീണിട്ടും വാഹനങ്ങളുടെ ടയറുകൾ പഞ്ചറായിട്ടും കാണേണ്ടവർമാത്രം അത് കണ്ടിട്ടില്ല, അറിഞ്ഞിട്ടില്ല! ഏതു കുറ്റിയെന്ന് കൈമലർത്തുന്നവർ ഒന്നു വന്നുനോക്കിയാൽ നല്ലതാണ്.
മുൻപ് ഇവിടെ ലോമാസ്റ്റ് ലൈറ്റുണ്ടായിരുന്നു. വാഹനമിടിച്ച് വിളക്കുകാൽ തകർന്നു. പിന്നീട് ഒരു സ്റ്റാൻഡിലെന്നമട്ടിൽ പോസ്റ്റിന്റെ ഭാഗം ഉയർന്നുനിന്നു. അതുകൂടി തകർന്നതോടെയാണ് അപകടകരമായ രീതിയിൽ കുറ്റി തള്ളിനിൽക്കാൻ തുടങ്ങിയത്.
ആരാണ് നീക്കേണ്ടതെന്ന് പരിശോധിക്കണമെന്നാണ് കോർപ്പറേഷൻ പറയുന്നത്. സുസ്ഥിരനഗര വികസന പദ്ധതിയിൽ ഉൾപ്പെടുത്തി മുൻപ് സ്ഥാപിച്ച വിളക്കുകൾ പലതും ഇപ്പോഴില്ല. അതിന്റെ ബാക്കിയാണോയെന്ന സംശയവുമുണ്ട്.‘‘മാറ്റേണ്ടത് കോർപ്പറേഷനോ ഇലക്‌ട്രിസിറ്റിക്കാരോ ആരെങ്കിലും ആയിക്കോട്ടേ. പക്ഷേ അത് ചെയ്യിക്കേണ്ട ഉത്തരവാദിത്വം നഗരം ഭരിക്കുന്നവർക്കുണ്ട്
