

തേഞ്ഞിപ്പലം: അജണ്ടയിൽ ഇല്ലാത്ത വിഷയം ചർച്ച ചെയ്യുന്നതുമായി ബന്ധപ്പെട്ട് കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗത്തിൽ കയ്യാങ്കളി. വി.സി യോഗം പിരിച്ചുവിട്ടു.
ഇടത് പ്രതിനിധി വി.എസ്. നിഖിൽ ആണ് അജണ്ടയിൽ ഇല്ലാത്ത വിഷയം ഉന്നയിച്ചത്. എന്നാൽ, ഇത് ചർച്ചക്കെടുക്കാൻ വി.സി തയ്യാറായില്ല. യു.ഡി.എഫ് പ്രതിനിധികളും എതിർത്ത് രംഗത്തെത്തിയതോടെ ഇടത് അംഗങ്ങൾ വി.സിക്കെതിരെ പ്രതിഷേധിച്ചു. ഇരു വിഭാഗം അംഗങ്ങളും പ്രതിഷേധവുമായി വി.സിയുടെ ചേമ്പറിന് മുന്നിലേക്ക് നീങ്ങി. അവിടെ വച്ച് വാക്പോരിൽ തുടങ്ങി തമ്മിൽതല്ലിൽ കലാശിക്കുകയായിരുന്നു.

രാവിലെ 10 ന് തുടങ്ങിയ സെനറ്റ് യോഗത്തിന്റെ തുടക്കത്തിൽ തന്നെ പ്രശ്നങ്ങൾ ഉടലെടുത്തതോടെ 40 മിനുട്ടിനുള്ളിൽ തന്നെ യോഗം അവസാനിപ്പിച്ചു.