വില്യാപ്പള്ളി: കോഴിക്കോട് റവന്യൂ ജില്ല സാമൂഹിക ശാസ്ത്രമേളയിൽ വില്യാപ്പള്ളി എം.ജെ വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗം അവതരിപ്പിച്ച വർക്കിങ് മോഡൽ ശ്രദ്ധേയമായി. ഉരുൾപൊട്ടലും വെള്ളപ്പൊക്കവും കേരളത്തിൽ തുടർക്കഥയാകുന്ന സാഹചര്യത്തിൽ ഇവ രണ്ടിന്റെയും സാധ്യതകൾ ശാസ്ത്രീയമായി വിലയിരുത്തി പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശങ്ങൾ നൽകുക വഴി ജീവഹാനിയും നാശനഷ്ടങ്ങളും പരമാവധി കുറക്കാനുള്ള സംവിധാനമാണ് സാമൂഹിക ശാസ്ത്രം വർക്കിങ് മോഡൽ വിഭാഗം മത്സരത്തിൽ വിദ്യാർഥികളായ ഹൗറ ബത്തൂലും, റുമൈസ മൈമൂനും ചേർന്ന് അവതരിപ്പിച്ചത്. റവന്യൂ ജില്ല മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഈ മോഡൽ സംസ്ഥാന ശാസ്ത്രമേളയിലേക്ക് യോഗ്യത നേടുകയും ചെയ്തു.