കൊയിലാണ്ടിയിൽ കൊ​ല്ലം ഗു​രു​ദേ​വ കോ​ള​ജി​ല്‍ പ്രിൻസിപ്പലിന് മർദനം

കൊയിലാണ്ടിയിൽ കൊ​ല്ലം ഗു​രു​ദേ​വ കോ​ള​ജി​ല്‍ പ്രിൻസിപ്പലിന് മർദനം

കൊ​യി​ലാ​ണ്ടി: കൊ​ല്ലം ഗു​രു​ദേ​വ കോ​ള​ജി​ല്‍ എ​സ്.​എ​ഫ്.​ഐ പ്ര​വ​ര്‍ത്ത​ക​രും കോ​ള​ജ് പ്രി​ന്‍സി​പ്പ​ലും ത​മ്മി​ലെ വാ​ക്കേ​റ്റം സം​ഘ​ര്‍ഷ​ത്തി​ല്‍ ക​ലാ​ശി​ച്ചു. ആ​ദ്യ​വ​ർ​ഷ ബി​രു​ദ ക്ലാ​സു​ക​ള്‍ക്കു​ള്ള അ​ഡ്മി​ഷ​ന്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ​യാ​ണ് സം​ഭ​വം. വി​ദ്യാ​ർ​ഥി പ്ര​വേ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കാ​മ്പ​സി​ന​ക​ത്ത് ഹെ​ൽ​പ് ഡെ​സ്‌​ക് ഇ​ടാ​ന്‍ അ​നു​വാ​ദം ചോ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്ത​ത്.

കോ​ള​ജി​ലെ പ​ഠി​താ​ക്ക​ളാ​യ വി​ദ്യാ​ര്‍ഥി​ക​ളി​ൽ ചി​ല​ർ ത​ന്നെ സ​മീ​പി​ച്ചെ​ന്നും എ​ന്നാ​ൽ അ​തി​ന്റെ ആ​വ​ശ്യ​മി​ല്ലെ​ന്നു​പ​റ​ഞ്ഞ് അ​വ​രെ മ​ട​ക്കി അ​യ​ച്ച​തി​നു​പി​ന്നാ​ലെ പു​റ​ത്തു​നി​ന്നു​ള്ള​വ​രു​ള്‍പ്പെ​ടെ ഒ​രു സം​ഘ​മെ​ത്തി ത​ന്നെ ആ​ക്ര​മി​ച്ചെ​ന്നാ​ണ് പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​സു​നി​ല്‍ ഭാ​സ്‌​ക​ര​ന്‍ പ​റ​യു​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് ത​ന്നെ സം​ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ച്ച സ​ഹ​പ്ര​വ​ര്‍ത്ത​ക​രെ​യും മ​ര്‍ദി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്രി​ൻ​സി​പ്പ​ൽ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. കൈ​ക്ക് പ​രി​ക്കു​ണ്ടെ​ന്നും വി​ദ​ഗ്ധ ചി​കി​ത്സ ആ​വ​ശ്യ​മു​ണ്ടെ​ന്നും പ്രി​ന്‍സി​പ്പ​ല്‍ പ​റ​ഞ്ഞു. പ്രി​ൻ​സി​പ്പ​ലി​​ന്റെ മു​ഖ​ത്ത് അ​ടി​ക്കു​ന്ന വി​​ഡി​യോ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, കോ​ള​ജ് പ്ര​വേ​ശ​ത്തി​ന് എ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ സ​ഹാ​യി​ക്കാ​ൻ ഹെ​ൽ​പ് ഡെ​സ്‌​ക് ഇ​ടാ​ന്‍ അ​നു​വാ​ദം ചോ​ദി​ച്ചെ​ത്തി​യ എ​സ്.​എ​ഫ്.​ഐ ഏ​രി​യ പ്ര​സി​ഡ​ന്റ് ബി.​ആ​ര്‍. അ​ഭി​ന​വി​നെ പ്രി​ന്‍സി​പ്പ​ല്‍ മ​ര്‍ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് എ​സ്.​എ​ഫ്.​ഐ ആ​രോ​പി​ക്കു​ന്ന​ത്.

അ​ഭി​ന​വി​ന്റെ ചെ​വി​ക്ക് പ​രി​ക്കു​ണ്ടെ​ന്നും കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ, പ്രാ​ഥ​മി​ക ചി​കി​ത്സ തേ​ടി​യെ​ന്നും വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ന്നും എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!