താമരശ്ശേരി: താമരശ്ശേരി ടൗണിലെ റന ഗോൾഡ് ജ്വല്ലറി കവർച്ച കേസിലെ മുഖ്യപ്രതി പൂനൂർ പാലം തലക്കൽ നവാഫ് (28) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലും പ്രതി.
ഒരു വർഷം മുമ്പാണ് ഇയാൾ കുന്ദമംഗലം സ്വദേശിനിയായ 16കാരിയെ പരിചയപ്പെടുന്നത്. തുടർന്ന് മൊബൈൽ ഫോണിലൂടെ പ്രേമം നടിച്ചു കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇയാൾ തുടർന്നും കുട്ടിയെ ഫോണിലൂടെയും നേരിട്ടും പിന്തുടർന്ന് ശല്യം ചെയ്യുകയായിരുന്നു.
കവർച്ച കേസ് അന്വേഷണത്തിനിടെ പ്രതിയുടെ മൊബൈൽ ഫോണിൽനിന്ന് കുട്ടിയുടെ ഫോണിലേക്ക് നിരന്തരം വിളിച്ചതായി കണ്ടതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് താമരശ്ശേരി പൊലീസിൽ ഇയാളെക്കുറിച്ചും പീഡിപ്പിക്കാൻ ശ്രമിച്ചതിനെക്കുറിച്ചും കുട്ടി മൊഴി നൽകിയത്.
താമരശ്ശേരി പൊലീസ് കേസ് എടുത്തശേഷം കുന്ദമംഗലം പൊലീസിന് കൈമാറുകയായിരുന്നു. കുന്ദമംഗലം പൊലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.