നാദാപുരം: പാനൂർ കുന്നോത്ത് പറമ്പിൽ ബോംബ് നിർമാണത്തിനിടെ ഒരാൾ മരിക്കുകയും 3 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന്റെ പാശ്ചാത്തലത്തിൽ വടകര പാർലമെന്റിന്റെ വിവിധ മേഖലയിൽ രണ്ടാം ദിവസവും ആയുധങ്ങൾക്കും ബോംബ് കണ്ടെടുക്കാനും പൊലിസ് പരിശോധന നടത്തി.
ഞായറാഴ്ച കാക്കുനി നമ്പോംകുന്ന് മേഖലയിലാണ് നാദാപുരം പൊലീസ് ബോംബ് സ്ക്വാഡ്, സി.ആർ.പി.എഫ് കുറ്റ്യാടി പൊലീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം ജില്ല അതിർത്തിയിലും നാദാപുരം വളയം പൊലീസ് സ്റ്റേഷനുകൾ അതിർത്തി പങ്കിടുന്ന ചെറ്റക്കണ്ടിപാലം, ഉമ്മത്തൂർ, കായലോട്ട് താഴെ, പെരിങ്ങത്തൂർ എന്നിവിടങ്ങളിലും പരിശോധന നടത്തിയിരുന്നു. കൂടാതെ ജില്ല അതിർത്തിയായ ചെറ്റക്കണ്ടി പാലം, പെരിങ്ങത്തൂർപാലം എന്നിവിടങ്ങളിൽ പരിശോധനക്കായി പ്രത്യേക പിക്കറ്റ് പോസ്റ്റും ഏർപ്പെടുത്തിയിട്ടുണ്ട്.